Dive into the catalog of works, media appearances, and reader stories that define Dr. Faizal Khan’s authorial voice.
വായനക്കാരുടെ മനസ്സിൽ തന്റെ തൂലികയിലൂടെ വേറിട്ടൊരു വ്യക്തി വൈഭവം കാഴ്ചവെച്ച ഫൈസൽ ഖാൻ സാറിന്റെ നോവലാണ് “തവിട്ടു നിറമുള്ള പക്ഷി”. അദ്ദേഹത്തിന്റെ ആദ്യ നോവലായ "സ്വപ്ന വ്യാപാരി"യിലൂടെ വായനക്കാരുടെ ഹൃദയത്തിൽ പെട്ടന്നു ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അർദ്ധവതമായ സന്ദേശങ്ങൾ ഉൾകൊള്ളുന്നതാനണ് അദ്ദേഹത്തിന്റെ രചനകൾ. അദ്ദേഹത്തിന്റെ തന്നെ പുതിയ നോവലാണ് "തവിട്ടു നിറമുള്ള പക്ഷി".
അക്ഷരാർത്ഥത്തിൽ യാത്രക്കാർക്കും നാട്ടുകാർക്കും നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം വിഭാഗത്തിന്റെ പുസ്തകദിനത്തിലെ കപ്പൽ യാത്ര പുത്തൻ അനുഭവമായി മാറി. നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ നിന്നും പ്രത്യേകം ക്രമീകരിച്ച രണ്ട് എ.സി. ബസുകളിൽ ആരംഭിച്ച കൊച്ചിയിലേക്കുള്ള കപ്പൽ യാത്ര നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ ഉദ്ഘാടനം ചെയ്തു.
മമ്മൂക്ക ഒരുപാട് പുതുമുഖ നടന്മാർക്കും സംവിധായർക്കുമെല്ലാം ബ്രേക്ക് കൊടുത്തിട്ടുണ്ട്. എന്നാൽ അഭിമാനത്തോടെ പറയട്ടെ, ഒരു സംരംഭകന് അദ്ദേഹം ബ്രേക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് എനിക്ക് മാത്രമാണ്. നഗരത്തിൽ നിന്ന് മാറി ഗ്രാമത്തിൽ സൗജന്യ ശസ്‌ത്രക്രിയ നടത്താമെന്ന ഒരു 26കാരന്‍റെ സ്വപ്‌നമാണ് അദ്ദേഹത്തെ ആകർഷിച്ചത്.
The first business novel in Malayalam..
ആരും കടന്നുചെന്നിട്ടില്ലാത്ത വ്യവസായലോകത്തേക്കുള്ള വിസ്മയിപ്പിക്കുന്ന നോട്ടമാണ് ഫൈസല്‍ ഖാന്റെ ആദ്യ നോവലായ സ്വപ്‌നവ്യാപാരം. രസിപ്പിക്കുന്ന അത്രതന്നെ ഈ നോവല്‍ അറിവു തരികയും ചെയ്യുന്നു. ശ്രദ്ധേയമായ കഥാതന്തുവും യഥാതഥമായ ഇതിവൃത്തവും കഥാപാത്രങ്ങളും ബിസിനസ്സിലെ സാമാന്യജ്ഞാനത്തോടെയുള്ള ഉള്‍ക്കാഴ്ചയുമുള്ള ഈ പുസ്തകം സ്വാഗതാര്‍ഹമായ ഒരു മുതല്‍ക്കൂട്ടാണ്– ശശി തരൂര്‍
വ്യക്തിജീവിതത്തില്‍ ആര്‍ജിച്ച അനുഭവസമ്പത്തും പ്രതിഭാവിലാസവും ഭാവികേരളത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും സമന്വയിപ്പിച്ച് രചിക്കപ്പെട്ട സ്വപ്‌നവ്യാപാരം എന്ന നോവലിലൂടെ നാളെയുടെ എഴുത്തിനെയും എഴുത്തുകാരനെയുമാണ് നാം ദര്‍ശിക്കുന്നത്.– ഡോ. ജോര്‍ജ് ഓണക്കൂര്‍
കൊവിഡ് 19 പടര്‍ന്നു തുടങ്ങിയപ്പോള്‍ രോഗം സ്ഥിരികരിക്കാന്‍ നമ്മള്‍ ആശ്രയിച്ചിരുന്നത് പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനെയായിരുന്നു. പക്ഷെ, കൊവിഡ് 19 ഉള്‍പ്പെടെ വൈറസ് രോഗങ്ങള്‍ പരിശോധിച്ച് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ നെയ്യാറ്റിന്‍കരയിലെ നിംസ് മെഡിസിറ്റിയിലുണ്ടായിരുന്നു! സംസ്ഥാനത്തെ ആദ്യ ഹ്യൂമന്‍ ജെനറ്റിക് ആന്‍ഡ് മോളിക്യൂലാര്‍ ബയോളജി ലാബ് 'നിംസി'ല്‍ സജ്ജമായിരുന്നു. എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ കിട്ടാത്തതു കാരണമാണ് ലാബില്‍ പരിശോധന നടത്താന്‍ കഴിയാതെ പോയത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഒരിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിക്കുകയും ചെയ്തു.
ജനിതക ഘടന, ഡി.എന്‍.എ, ആര്‍.എന്‍.എ സ്വീക്വന്‍സിംഗ്, വൈറസിന്റെ സാനിധ്യം, ഘടന എന്നിവയൊക്കെ കണ്ടെത്താന്‍ ശേഷിയുള്ള ലാബില്‍ ഉപകരണങ്ങളെല്ലാം എത്തിച്ചത് അമേരിക്കയില്‍ നിന്ന്. 2017 ല്‍ തുടങ്ങി, ആറു മാസം മുമ്ബാണ് പൂര്‍ത്തിയാക്കിയത്.
ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിന്റെ ഫലമായി ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധര്‍ ഉടന്‍ തന്നെ 'നിംസി'ല്‍ എത്തുമെന്ന് അറിയിപ്പു ലഭിച്ചതായി നിംസ് മെഡിസിറ്റി എം.ഡിയും തമിഴ്നാട് നൂറുല്‍ ഇസ്ലാം സര്‍വകലാശാലാ പ്രോ- ചാന്‍സലറുമായ ഫെസല്‍ഖാന്‍ പറഞ്ഞു.കേരളത്തിലെ ആദ്യത്തെ ഹ്യൂമന്‍ ജെനറ്റിക് ആന്റ് മോളിക്യൂലാര്‍ ബയോളജി ലാബ് സ്ഥിതി ചെയ്യുന്നത് എവിടെ എന്നൊരു ചോദ്യം ഈയിടെ പി.എസ്.സിയുടെ ഒരു മത്സര പരീക്ഷയിലുണ്ടായിരുന്നു. ഓപ്ഷനുകളില്‍ ശരിയുത്തരം തിരുവനന്തപുരം എന്നായിരുന്നു. കുറച്ചു കൂടി ശരിയാക്കിയാല്‍ അത് നെയ്യാറ്റിന്‍കരയിലെ നിംസ് മെഡിസിറ്റി എന്നു പറയാം.
പ്രതിദിനം 200 പേരുടെ സാമ്ബിളുകള്‍ പരിശോധിക്കാനാകും. നാലു മണിക്കൂറിനുള്ളില്‍ ഫലം. ജനിതക ഘടനയെക്കുറിച്ച് പഠിക്കാനും പാരമ്ബര്യ രോഗങ്ങളുടെ ജീനുകള്‍ എപ്പോഴാണ് ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതെന്ന് മുന്‍കൂട്ടി അറിയാനും അതനുസരിച്ച് ചികിത്സ ആരംഭിക്കാനും കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. ലാബുമായി ബന്ധപ്പെട്ട് കേരള അക്കാഡമി ഒഫ് സ്കില്‍ എക്സലന്‍സില്‍ ബയോടെക്നോളജി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ഒരു പദ്ധതി സമര്‍പ്പിച്ചിരുന്നു. ഒരു വര്‍ഷത്തോളം അത് ഫയലില്‍ വച്ചിട്ട് അവസാനം പറ്റില്ലെന്നു പറഞ്ഞു. അതു നടന്നിരുന്നെങ്കില്‍ കുറേപ്പര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുമായിരുന്നുവെന്ന് ഫൈസല്‍ഖാന്‍ പറഞ്ഞു.
പദ്മശ്രീ മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായുള്ള സൗജന്യ ഹ്യദയ ശസ്ത്രക്രിയ ഹാർട്ടു - ടു - ഹാർട്ട് പദ്ധതിയിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ തുടങ്ങിയ കാലം . ഒരു ദിവസം ഒരു അപ്രതിക്ഷിതമായ ഒരു കോൾ വന്നു ....369 ൽ എൻഡുചെയ്യുന്ന നംബർ ..... അതെ മമ്മുക്കയായിരുന്നു സുകുമാരി ചേച്ചി വരുന്നുണ്ടെന്നും കൃത്യമായി പരിശോധിക്കണമെന്നായിരുന്നു. അതിൻ്റെ വിവരം പറയണമെന്നും പറഞ്ഞു .ഒരു നിമിഷം രണ്ടുലഡു പൊട്ടിയതുപോലെ .. കാരണം മമ്മുക്ക എന്നെ വിളിച്ചുവെന്നതും രണ്ടാമത്തേത് എനിക്ക് ധൈര്യമായി തിരിച്ചുവിളിക്ാമെന്നുള്ളതും .. പിറ്റെ ദിവസം തന്നെ സുകുമാരി ചേച്ചി നിംസിലെത്തി പരിശോധന ആരംഭിച്ചു .ഗുരുതരമാണെന്നും അടിയന്തരമായി വളരെ സങ്കീർണമായ Complex ആൻജിയോപ്ലാസ്റ്റി വേണമെന്നും ഡോക്ടർ പറയുകയുണ്ടായി . ഞാൻ ഈ വിവരംചേച്ചിയുട മകൻ ഡോ.സുരേഷിനെ അറിയിച്ചു. അപ്പോഴേക്കും ചേച്ചി മമ്മുക്ക യെ വിളിച്ച് കാര്യം പറഞ്ഞിരുന്നു . രണ്ടു പേരുടേയും സമ്മതത്തിൽ ഡോ .മധുശ്രീധരൻ ആ റിസ്ക് ഏറ്റെടുത്തു .ആ ശസ്ത്രക്രിയ വിജയകരമായി. അവിടെ നിന്നും ചായങ്ങളും ,വേഷപകർച്ചകളൊന്നുമില്ലാത്ത സുകുമാരി ചേച്ചിയെ എനിക്കു ലഭിച്ചു . ഈശ്വരവിശ്വാസവും,ഭക്തിയും , സഹപ്രവർത്തകരോടുള്ള സ്നേഹവും , കരുതലും ,വാത്സല്യവുമെല്ലാം നിറഞ്ഞ വ്യക്തിത്വമായിരുന്നു ചേച്ചി . ഓരോ ചെക്കപ്പിനു വരുമ്പോഴും മധുര പലഹാരങ്ങൾ കൊണ്ടുവരും . പരിചരിക്കുന്ന സ്റ്റാഫുകൾക്കും കരുതും .ഹ്യദയത്തിൻ്റെ പ്രവർത്തനം വീണ്ടും മോശമായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി .കുറച്ചു നാൾ ചേച്ചി നിംസിൽ തന്നെയായിരുന്നു .സമയം കിട്ടുമ്പോഴെക്കെ ഞാൻ റൂമിൽ പോകും. ഓരോ ലൊക്കേഷനും ,ഷൂട്ടിങ് അനുഭവങ്ങളും , വിശേഷങ്ങളുമെല്ലാം ചേച്ചി പറയുമായിരുന്നു . ഒരു ദിവസം പോയപ്പോഴേക്കും ചേച്ചി ഫോൺ തന്നിട്ടു പറഞ്ഞു സംസാരിക്കാൻ ...... മറ്റാരുമല്ല തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു .അങ്ങനെ എനിക്ക് പുരട്ചി തലൈവിയുമായും സംസാരിക്കുവാൻ പറ്റി. സഹപ്രവർത്തകരുടെഉന്നതിക്കു വേണ്ടി പ്രാർത്ഥിക്കുന്ന , ശുദ്ധജലം ഒട്ടുംപാഴാക്കാത്ത (വീട്ടിൽ കുപ്പിവെള്ള ബോട്ടിലുകളുടെ വലിയ ശേഖരം തന്നെയുണ്ട്) വ്യക്തിത്വം .. .... അതെ മമ്മുക്കയായിരുന്നത്.
പതിവില്ലാതെ എന്റെ ഫോൺ വെളുപ്പിന് ബെല്ലടിക്കുന്നു .. ചേച്ചിയുടെ മിസ്ഡ് കോൾ ആയിരുന്നു .ഞാൻ തിരികെ വിളിച്ചു .പ്രാർത്ഥനാമുറിയിലെ വിളക്കിൽ നിന്നും തീ പടർന്നു പിടിച്ചെന്നായിരുന്നു ... ഞാൻ സുരേഷേട്ടനോട് (മകൻ)സംസാരിച്ചപ്പോൾ ആശുപത്രിയിൽ പോകുവാൻ വിസമ്മതിക്കുന്നുവെന്ന് .. ഫോൺ കട്ട് ചെയ്ത് ഞാൻ മമ്മൂക്ക യെ വിളിച്ചു .ഈ ലോകത്ത് മമ്മുക്ക പറഞ്ഞാൽ മാത്രമേ ചേച്ചി കേൾക്കുകയുള്ളു . മമ്മുക്കയുടെ ശാസനയെ തുടർന്നാണ് ചേച്ചി ചികിത്സക്കു സഹകരിച്ചത് . പൊള്ളലിൻ്റെ ശതമാനവും ,പ്രതിരോധശേഷി കുറവുമെല്ലാം നില വഷളായി തുടങ്ങി .. ഓരോ മണിക്കൂർ ഇടവിട്ട് മമ്മൂക്ക വിവരം തിരക്കിയിരുന്നു .... അങ്ങനെ എഴു വർഷം മുമ്പുള്ള ഈ നാളിൽ ചേച്ചി നമ്മെ വിട്ടു പോയി .. യാദൃച്ചികമായ പരിചയപ്പെടലിൽ തുടങ്ങി വലിയൊരു ആത്മബന്ധത്തിൻ്റെ അനുഭവമാണ് എനിക്ക് സുകുമാരി ചേച്ചിയെ പറ്റി ഓർക്കുമ്പോൾ .... നന്ദി മമ്മൂക്ക
എന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ് എന്ന് എപ്പോഴുംചേച്ചി പറയുമായിരുന്നു ... അതായിരിക്കാം ആ അമ്മ അവസാനവും ആ മൂത്ത മകനെ അനുസരിച്ചത് .